"പെ​ണ്‍ക​രു​ത്തി​നാ​യി ക​രു​ത​ലോ​ടെ'
Friday, February 21, 2020 10:38 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ പെ​ണ്‍​ക​രു​ത്തി​നും സ്വ​യം ര​ക്ഷ​യ്ക്കു​മാ​യി ഇ​നി ജൂ​ഡോ. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​മാ​ണ് "പെ​ണ്‍​ക​രു​ത്തി​നാ​യി ക​രു​ത​ലോ​ടെ’ എ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ തു​ട​ക്കം നെ​ടു​ങ്ക​ണ്ടം ബി​ആ​ർ​സി​യി​ൽ ആ​രം​ഭി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ലിം​ഗ അ​സ​മ​ത്വം ഇ​ല്ലാ​താ​ക്കി സ്വ​യം​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ഡ​മി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച അ​ക്രോ​ബാ​റ്റി​ക് ഗേ​ൾ​സ് ഡി​ഫ​ൻ​സ് ജൂ​ഡോ ഷോ ​സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​എ.​പി. കു​ട്ടി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്കാ​ഡ​മി​ക് സം​ഘം നേ​രി​ട്ടു​ക​ണ്ട് വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ന് കീ​ഴി​ൽ​വ​രു​ന്ന വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​യം ര​ക്ഷ​ക്കു​ള്ള ജൂ​ഡോ പ​രി​ശീ​ല​ന​ത്തി​ന്‍റെ ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി നി​ർ​വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, എം. ​സു​കു​മാ​ര​ൻ, എം.​എ​ൻ. ഗോ​പി, കെ.​എ. സു​ലൈ​മാ​ൻ കു​ട്ടി, ബി​ന്ദു മോ​ൾ, തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.