കാ​ട്ടു​പോ​ത്തു​ക​ളു​ടെ താ​വ​ള​ത്തി​നു മു​ക​ളി​ലൂ​ടെ വൈ​ദ്യു​തി ലൈ​ൻ
Friday, February 21, 2020 10:38 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ സ​ബ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യാ​ലും നി​ല​വി​ലെ പ്ര​തി​സ​ന്ധി മാ​റി​ല്ല. കാ​ട്ടു​പോ​ത്തു​ക​ളു​ടെ താ​വ​ള​ത്തി​നു മു​ക​ളി​ലൂ​ടെ ലൈ​ൻ വ​ലി​ക്കേ​ണ്ടി വ​രു​ന്ന​താ​ണ് കാ​ര​ണം.
മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​ർ സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് 43 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കേ​ണ്ട​ത്. മൂ​ന്നാ​ർ - മ​റ​യൂ​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ 34 കി​ലോ​മീ​റ്റ​ർ ദൂ​രം പ​ള്ള​നാ​ട് അ​തി​ർ​ത്തി​വ​രെ ഇ​തു​വ​രെ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്നും ഒ​ൻ​പ​തു കി​ലോ​മീ​റ്റ​ർ റോ​ഡി​ലൂ​ടെ ലൈ​ൻ വ​ലി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.
നാ​ച്ചി​വ​യ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മു​ത​ൽ മേ​ലാ​ടി​വ​രെ നാ​ച്ചി​വ​യ​ൽ ച​ന്ദ​ന റി​സ​ർ​വാ​ണ്. ഇ​തി​ലൂ​ടെ ലൈ​ൻ വ​ലി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. നി​ല​വി​ൽ മ​റ​യൂ​രി​ലേ​ക്കു​ള്ള 11 കെ​വി ലൈ​ൻ കാ​ട്ടു​പോ​ത്തു​ക​ളു​ടെ ശ​ല്യം ഏ​റെ​യു​ള്ള ചി​ന്ന​വ​ര, ആ​ന​ക്കാ​ൽ​പെ​ട്ടി, ചെ​റു​വാ​ട് മേ​ഖ​ല​യി​ലെ കൃ​ഷി​സ്ഥ​ലം വ​ഴി​യാ​ണ് പ​ള്ളനാ​ട്ടി​ൽ​നി​ന്നും മ​റ​യൂ​രി​ൽ എ​ത്തു​ന്ന​ത്.
കാ​ട്ടു​പോ​ത്തു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ സ​ന്ധ്യ​യാ​യാ​ൽ ഈ ​മേ​ഖ​ല​യി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​യാ​റി​ല്ല.
ത​ക​രാ​റു​മൂ​ലം വൈ​ദ്യൂ​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടാ​ൽ അ​ടു​ത്ത​ദി​വ​സം മാ​ത്ര​മേ പ​രി​ഹ​രി​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ.
പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ ​ദു​രി​തം അ​ഞ്ചു​നാ​ടു ഗ്രാ​മ​വാ​സി​ക​ൾ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്. വീ​ണ്ടും പു​തി​യ 33 കെ​വി സ​ബ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ലൈ​ൻ നി​ല​വി​ലെ ലൈ​നി​ലൂ​ടെ വ​ലി​ച്ചാ​ൽ പ്ര​ശ്ന​ങ്ങ​ൾ വീ​ണ്ടും നി​ല​നി​ല്ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്.