ശ​തോ​ത്ത​ര വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ സ​മാ​പി​ക്കും
Friday, February 21, 2020 10:38 PM IST
പീ​രു​മേ​ട്: പ​ള്ളി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ന്‍റെ (ബ്രി​ട്ടീഷ് പ​ള്ളി) ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ശ​തോ​ത്ത​ര വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നാ​ളെ സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മഹാ​യി​ട​വ​ക അ​ധ്യ​ക്ഷ​ൻ വി.​എ​സ്. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​എ​സ്ഐ മു​ൻ മോ​ഡ​റേ​റ്റ​ർ ഡോ. ​കെ.​ജെ. ശാ​മു​വേ​ൽ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്.

വൈ​ദ്യു​തി മു​ട​ങ്ങും

കു​മ​ളി: കു​മ​ളി ടൗ​ണ്‍, തേ​ക്ക​ടി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.