മൂ​ല​മ​റ്റം - വാ​ഗ​മ​ണ്‍ സം​സ്ഥാ​നപാ​ത​യി​ൽ വീ​തി​യി​ല്ലാ​ത്ത പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, February 21, 2020 10:38 PM IST
മൂ​ല​മ​റ്റം: സം​സ്ഥാ​ന പാ​ത​യി​ലെ പാ​ലം വീ​തി​യി​ല്ലാ​ത്ത​തു​മൂ​ലം അ​പ​ക​ട​ത്തി​ലാ​യി. മൂ​ല​മ​റ്റം - വാ​ഗ​മ​ണ്‍ സം​സ്ഥാ​ന പാ​ത​യി​ലെ എ​ടാ​ട് ജം​ഗ്ഷ​നി​ലെ പാ​ല​മാ​ണ് വി​തി കു​റ​വു​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തു​മൂ​ലം ഒ​റ്റ​വ​രി​യാ​യി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കൂ. ടു​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ വാ​ഗ​മ​ണ്‍, പു​ള്ളി​ക്കാ​നം, ത​ങ്ങ​ൾ​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡി​ലെ ഈ ​പാ​ല​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വീ​തി​ക്കു​റ​വി​നാ​ൽ നി​യ​ന്ത്ര​ണം കി​ട്ടാ​തെ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി ഒ​രു​വ​ശ​ത്തെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​വും ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

കു​ത്തി​റ​ക്ക​വും, വ​ള​വും കു​ടി​യ ഭാ​ഗ​ത്താ​യി​ട്ടാ​ണ് പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ നീ​ളം​കു​ടി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​വി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ൾ കൈ​വ​രി​യി​ൽ ത​ട്ടി​യും അ​പ​ക​ടം ഉ​ണ്ടാ​കു​ന്നു. വാ​ഗ​മ​ണ്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

പാ​ല​ത്തി​ന് ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

പാ​ല​ത്തി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ചാ​ൽ എ​ടാ​ട് നി​വാ​സി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും മൂ​ല​മ​റ്റ​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​നു കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി സ​ഞ്ച​രി​ച്ച് പു​ള്ളി​ക്കാ​ന​ത്തെ​ത്തി വേ​ണം വ​രാ​ൻ. ഏ​റെ​നാ​ളാ​യി കൈ​വ​രി ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ലം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.