കെ.​സു​രേ​ന്ദ്ര​ന് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Friday, February 21, 2020 10:35 PM IST
തൊ​ടു​പു​ഴ: ബി​ജെ​പി നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന് തൊ​ടു​പു​ഴ​യി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-ഓ​ടെ അ​ന്പ​ലം ബൈ​പാ​സ് റോ​ഡി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം അ​ദ്ദേ​ഹ​ത്തെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​ന്പ​ടി​യോ​ടെ ബി​ജെ​പി ഓ​ഫീ​സി​ലേ​ക്ക് ആ​ന​യി​ച്ചു.. എ​ൽ​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ഭ​ര​ണം മാ​റി​മാ​റി ജ​നം പ​രീ​ക്ഷി​ക്കു​ന്ന​തി​ന് കാ​ര​ണം ശ​ക്ത​മാ​യ ബ​ദ​ൽ ഇ​ല്ലാ​ത്ത​താ​ണെ​ന്നും അ​തി​നു മാ​റ്റം വ​ന്നു​ക​ഴി​ഞ്ഞ​താ​യും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ചേ​ർ​ത്തു.ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി, സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​പി. സാ​നു, പി.​എ. വേ​ലു​ക്കു​ട്ട​ൻ, കെ.​എ​ൻ.​ഗീ​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.