കു​ള​മാ​വ് വ​ന​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു: പി​ഴ​യീ​ടാ​ക്കി വ​നം​വ​കു​പ്പ്
Friday, February 21, 2020 10:35 PM IST
അ​റ​ക്കു​ളം: കു​ള​മാ​വ് വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. വ​ന​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്നു സ്ഥാ​പി​ച്ച ബോ​ർ​ഡി​നു താ​ഴെ​യാ​ണ് ഇ​വ​ർ മാ​ലി​ന്യം ത​ള്ളി​യ​ത്.
ഇ​ടു​ക്കി മു​ള​കു​വ​ള്ളി ച​ക്കു​ള​ത്ത് പ​യ​സി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഫാ​മി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ത​ള്ളി​യ​ത്. ഇ​യാ​ളെ​കൊ​ണ്ട് ഇ​വി​ടെ​നി​ന്നും മാ​ലി​ന്യം നീ​ക്കം​ചെ​യ്യി​ച്ചു. 25000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി.
മാ​സ​ങ്ങ​ളാ​യി പ​ന്നി ഫാ​മി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ത​ള്ളി​യ മാ​ലി​ന്യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കോ​ട്ട​യ​ത്തെ ഒ​രു പ്ര​മു​ഖ ഹോ​ട്ട​ലി​ലെ ടി​ഷ്യു​പേ​പ്പ​ർ ല​ഭി​ച്ചു. തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ​യോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​ത് പ​ന്നി​ഫാ​മു​ക​ൾ​ക്ക് ന​ൽ​കു​ന്ന മാ​ലി​ന്യ​മാ​ണ് എ​ന്ന​റി​ഞ്ഞ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ത് മു​ള​കു​വ​ള്ളി പ​ന്നി​ഫാ​മി​ലേ​ക്ക് ന​ൽ​കി​യ മാ​ലി​ന്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​തി​നാ​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്നു ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ബോ​ർ​ഡ് ഉ​ണ്ടെ​ങ്കി​ലും വ​ന​ത്തി​നു​ള്ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം പ​തി​വാ​ണ്. തൊ​ടു​പു​ഴ റേ​ഞ്ച് ഓ​ഫി​സ​ർ ജോ​ബ് ജെ. ​നേ​ര്യം​പ​റ​ന്പി​ൽ, കു​ള​മാ​വ് ഫോ​റ​സ്റ്റ​ർ പ്ര​ദീ​പ് കു​മാ​ർ, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ സ​ന്തോ​ഷ്, അ​ജി​കു​മാ​ർ എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.