കെ​ഇ​ആ​ർ ഭേ​ദ​ഗ​തി നീ​ക്കം: കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Thursday, February 20, 2020 11:15 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​നും വി​രു​ദ്ധ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കെ​ഇ​ആ​ർ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ച്ചു.

സ്കൂ​ളു​ക​ളി​ൽ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ്കൂ​ളു​ക​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​മെന്ന് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.