മ​രം വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, February 20, 2020 11:15 PM IST
നെ​​ടു​​ങ്ക​​ണ്ടം: ഉ​​ടു​​ന്പ​​ൻ​​ചോ​​ല​​യി​​ൽ ഏ​​ല​​ത്തോ​​ട്ട​​ത്തി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​തി​​നി​​ടെ മ​​രം​​വീ​​ണ് തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. മേ​​ട്ട​​കി​​ൽ സ്വ​​ദേ​​ശി മ​​ണി​​ക​​ണ്ഠ​​ൻ(41) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. മ​​ണി​​ക​​ണ്ഠ​​ൻ ഉ​​ൾ​​പ്പെ​ടെ മൂ​​ന്നു​​പേ​​രാ​​ണ് ജോ​​ലി​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത്. തൊ​​ട്ട​​ടു​​ത്ത പ​​റ​​ന്പി​​ൽ​​നി​​ന്നു വ​​ൻ​​മ​​രം ഒ​​ടി​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ശ​​ബ്ദം​​കേ​​ട്ട് തൊ​​ട്ട​​ടു​​ത്താ​​യി ജോ​​ലി​​ചെ​​യ്തി​​രു​​ന്ന മ​​റ്റു ര​​ണ്ടു​​പേ​​ർ എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും മ​​ണി​​ക​​ണ്ഠ​​ന്‍റെ ദേ​​ഹ​​ത്തേ​​ക്ക് മ​​രം വീ​​ണി​​രു​​ന്നു. കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളെ​​ത്തി ഇ​​യാ​​ളെ മ​​ര​​ത്തി​​ന്‍റെ അ​​ടി​​യി​​ൽ​​നി​​ന്നു എ​​ടു​​ത്തെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം ക​​ട്ട​​പ്പ​​ന 20 ഏ​​ക്ക​​ർ മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം സം​​സ്കാ​​രം ഇ​​ന്നു ന​​ട​​ക്കും. ഭാ​​ര്യ: ല​​ക്ഷ്മി. മ​​ക്ക​​ൾ: കാ​​ർ​​ത്തി​​ക, മ​​ദ​​ൻ​​കു​​മാ​​ർ.