കാ​ർ തി​ട്ട​യി​ലി​ടി​ച്ചു മ​റി​ഞ്ഞു
Thursday, February 20, 2020 11:15 PM IST
ഏ​ല​പ്പാ​റ: സം​സ്ഥാ​ന പാ​ത​യി​ൽ ഏ​ല​പ്പാ​റ​യ്ക്കു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തി​ട്ട​യി​ലി​ടി​ച്ചു മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി സ​ജി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ഏ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മു​ണ്ട​ക്ക​യ​ത്ത് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. വാ​ഹ​ന​ത്തി​ൽ സ​ജി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

കൊ​ടും​വ​ള​വി​ൽ എ​ത്തി​യ​പ്പോ​ൾ ചെ​രു​പ്പി​ന്‍റെ വ​ള്ളി വാ​ഹ​ന​ത്തി​ന്‍റെ ആ​ക്സി​ലേ​റ്റ​റി​ൽ കു​രു​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നാ​കാ​തെ പാ​ത​യോ​ര​ത്തെ മ​ണ്‍​തി​ട്ട​യി​ൽ ഇ​ടി​ച്ച​ശേ​ഷം റോ​ഡി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.