കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ മരിച്ചു
Thursday, February 20, 2020 11:10 PM IST
തൊ​​ടു​​പു​​ഴ: ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നി​​ടെ കെ​​ട്ടി​​ട​​ത്തി​​ൽ നി​​ന്ന് വീ​​ണ് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​യാ​​യ എ.​​സി. മെ​​ക്കാ​​നി​​ക്ക് മ​​രി​​ച്ചു. യു​​പി ബ​​ഹാ​​ര​​ൻ​​പൂ​​ർ സ്വ​​ദേ​​ശി ഉ​​സ്മാ​​ൻ അ​​ഹ​​മ്മ​​ദാ(23)​​ണ് മ​​രി​​ച്ച​​ത്.​ഇ​ന്ന​ലെ വൈ​​കു​​ന്നേ​​രം 6.45ന്​​വ​​ഴി​​ത്ത​​ല​​യി​ലു​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ എ.​​സി. ന​​ന്നാ​​ക്കു​​ന്ന​​തി​​നി​​ടെ താ​​ഴേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം തൊ​​ടു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ മോ​​ർ​​ച്ച​​റി​​യി​​ൽ.