പ്ര​തി​ഷേ​ധ സ​മ്മേ​ള​നം
Thursday, February 20, 2020 11:02 PM IST
അ​ടി​മാ​ലി: യൂ​ത്ത് ഫോ​റം ഇ​ടു​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ക​ട​ന​വും ന​ട​ന്നു. അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് ബാ​ഖ​വി ഒ​ടി​യ​പാ​റ, ഇ​സ്മ​യി​ൽ റ​ശാ​ദി, ഹാ​രി​സ് അ​ൻ​സാ​ർ, നൗ​ഷാ​ദ് കാ​സിം, ഫാ. ​ജോ​സ​ഫ് പാ​പ്പാ​ടി, നി​സാ​മു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.