രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി മ​ര​ണം: എ​സ്ഐ സാ​ബു​വി​നെ വീ​ണ്ടും നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും
Monday, February 17, 2020 10:38 PM IST
നെ​ടു​ങ്ക​ണ്ടം: രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ ഇ​ന്ന​ലെ സി​ബി​ഐ അ​റ​സ്റ്റു​ചെ​യ്ത എ​സ്ഐ കെ.​എ. സാ​ബു​വി​നെ അ​ടു​ത്ത​ദി​വ​സം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കേ​സി​ൽ ആ​ദ്യ അ​റ​സ്റ്റാ​ണ് സാ​ബു​വി​ന്‍റേ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ ഏ​താ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സി​ബി​ഐ ചോ​ദ്യം​ചെ​യ്തി​രു​ന്നു.
ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്ഐ​യു​ടെ അ​റ​സ്റ്റ്. ഇ​തു​കൂ​ടാ​തെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2019 ജൂ​ണ്‍ 12 മു​ത​ൽ 16 വ​രെ രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച സ​മ​യ​ത്ത് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ചോ​ദ്യം​ചെ​യ്യും. കൂ​ടു​ത​ൽ അ​റ​സ്റ്റ് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. രാ​ജ്കു​മാ​റി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രേ​യും വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്യും.
നെ​ടു​ങ്ക​ണ്ടം പൊ​തു​മ​രാ​മ​ത്ത് വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ സി​ബി​ഐ ക്യാ​ന്പ് തു​ട​ങ്ങു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും ഇ​തു​ണ്ടാ​യി​ട്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ ടൗ​ണി​ലെ മൂ​ന്ന് സ്വ​കാ​ര്യ ലോ​ഡ്ജു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.
15 ദി​വ​സ​ത്തി​നി​ടെ മൂ​ന്നു​ത​വ​ണ അ​ന്വേ​ഷ​ണ​സം​ഘം നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ എ​ത്തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഏ​താ​നും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.
രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യും ഹ​രി​ത ത​ട്ടി​പ്പു​കേ​സു​മാ​യും ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, പീ​രു​മേ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.