ഇ​ടു​ക്കി പ്ര​സ് ലീ​ഗ് ക്രി​ക്ക​റ്റ്: എ​ക്സൈ​സ് ടീ​മി​നു കിരീടം
Sunday, February 16, 2020 10:44 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ്ക്ല​ബ്ബി ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​ടു​ക്കി പ്ര​സ് ലീ​ഗ് കി​രീ​ടം എ​ക്സൈ​സ് ടീം ​നേ​ടി.​തെ​ക്കും​ഭാ​ഗം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പോ​ലീ​സ് ടീ​മി​നെ​യാ​ണ് എ​ക്സൈ​സ് ടീം ​തോ​ൽ​പ്പി​ച്ച​ത്.​
ചാ​ന്പ്യ​ൻ​മാ​ർ​ക്ക് തൊ​ടു​പു​ഴ പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സ് സ്പോ​ണ്‍​സ​ർ ചെ​യ്ത എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 15,000 രൂ​പ​യും ഉ​ട​മ ഒൗ​സേ​പ്പ് ജോ​ണും,റ​ണ്ണേ​ഴ്സ്അ​പ്പാ​യ പൊ​ലീ​സ് ടീ​മി​ന് സ​ഹ്യ ടീ ​സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി​യും 10,000 രൂ​പ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം വി.​കെ. ജ​നാ​ർ​ദ​ന​നും സ​മ്മാ​നി​ച്ചു.
മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് പു​ര​സ്കാ​ര​ത്തി​ന് എ​ക്സൈ​സ് ടീ​മി​ലെ ആ​സി​ഫ് അ​ർ​ഹ​നാ​യി.​ഹൈ​റേ​ഞ്ച് ഹോം ​അ​പ്ലൈ​യൻ​സ​സ് സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ഇ​ദ്ദേ​ഹ​ത്തി​നു​ സ​മ്മാ​നി​ച്ചു.
മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി എ​ക്സൈ​സ് ടീ​മി​ലെ ആ​സി​ഫ്, മി​ക​ച്ച ബൗ​ള​റാ​യി പോ​ലീ​സ് ടീ​മി​ലെ റി​ൻ​സ്, മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യി സി​വി​ൽ സ​ർ​വീ​സ് ടീ​മി​ലെ ബോ​ബി എ​ബ്ര​ഹാം, മി​ക​ച്ച ഫീ​ൽ​ഡ​റാ​യി മ​ർ​ച്ച​ന്‍റ്സ് ടീ​മി​ലെ ഖാ​ലി​ദ് എ​ന്നി​വ​രേയും തെ​ര​ഞ്ഞെ​ടു​ത്തു.​ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച അ​നീ​ഷ് പി.​രാ​ജ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.