അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നി​യ​ന്ത്രി​ക്ക​ണം: ട്രാ​ക്ക്
Sunday, February 16, 2020 10:44 PM IST
തൊ​ടു​പു​ഴ: നാ​ടോ​ടി സ്ത്രീ ​കു​ട്ടി​യെ ത​ട്ടി​യെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​ന്നുവ​ര​വി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രാ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യം കൊ​ടു​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണ്.
തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ള്ള​വ​ർ​ക്കാ​ണ് കെ​ട്ടി​ടം വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഭ​വം ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യും പ​രി​ഭ്ര​മ​വും ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് കൂ​ടു​ത​ൽ സ​ഹാ​യ​മാ​വും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഇ​ത്ത​ര​ക്കാ​ർ പ​ണി​യെ​ടു​ക്കു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്ക​ണം. യാ​ച​ക നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ൽ ഇ​വ​രെ ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഇ​ട​പെ​ട​ണ​മെ​ന്നും ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ടി.​മാ​ളി​യേ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.