പ​ഞ്ചാ​യ​ത്തു വാ​ഹ​നം ഓ​ടു​ന്ന​ത് ഫി​റ്റ്ന​സും ഇ​ൻ​ഷ്വറ​ൻ​സും ഇ​ല്ലാ​തെ
Sunday, February 16, 2020 10:44 PM IST
മു​ട്ടം:​ പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി വാ​ങ്ങി​യ ച​ര​ക്ക് ഓ​ട്ടോ​റി​ക്ഷ ഒ​രു വ​ർ​ഷ​മാ​യി ഓ​ടു​ന്ന​ത് ഫി​റ്റ്ന​സും ഇ​ൻ​ഷ്വ റ​ൻ​സും ഇ​ല്ലാ​തെ​യാ​ണെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.2008-​ൽ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ വാ​ങ്ങി​യ കെഎ​ൽ 38-6582 എ​ന്ന വാ​ഹ​നം 2019 മാ​ർ​ച്ചി​നു ശേ​ഷം ടെ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് രേ​ഖ​ക​ളി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.​ആ​ർ​സി ബു​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണ് ടെ​സ്റ്റ് ന​ട​ത്താ​ത്ത​തെ​ന്നാ​ണ് ചി​ല ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.​ആ​രെ​ങ്കി​ലും ആ​ർ​സി ബു​ക്ക് മോ​ഷ്ടി​ക്കു​ക​യൊ പ​ണ​യം വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്.​ഈ വാ​ഹ​നം ഇ​നി ടെ​സ്റ്റ് ന​ട​ത്താ​തെ നി​ര​ത്തി​ലി​റ​ക്കി​യാ​ൽ ത​ട​യു​മെ​ന്നും കോ​ണ്‍​ഗ്ര​സ് മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
​പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ണ്ട​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ചാ​ർ​ളി ആ​ന്‍റ​ണി, എ​ൻ.​കെ.​ ബി​ജു, എ.​ഒ.​ ചെ​റി​യാ​ൻ, എ​സ്ത​പ്പാ​ൻ പ്ലാ​ക്കൂ​ട്ടം, മൈ​ക്കി​ൾ പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.