വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യി പ​രാ​തി
Sunday, February 16, 2020 10:42 PM IST
പീ​രു​മേ​ട്: താ​ലൂ​ക്ക് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് വി​ജി​ല​ൻ​സ് ആൻഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി. പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​യു​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത്.
ഉ​പ്പു​ത​റ​യി​ലെ പ്രാ​ദേ​ശി​ക നേ​താ​വാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്നാ​ണ് പ​രാ​തി. രാ​വി​ലെ ഓ​ഫീ​സി​ൽ എ​ത്തു​ന്ന ഇ​യാ​ൾ അ​പേ​ക്ഷ​യു​മാ​യി എ​ത്തു​ന്ന​വ​രെ പ​ട്ട​യം വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ് ന​ട​ത്തി അ​പേ​ക്ഷ​ക​ൾ ഓ​ഫീസി​ൽ എ​ത്തി​ച്ച് ഇ​ട​നി​ല​ക്കാ​ര​നാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ട്ട​യം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത അ​പേ​ക്ഷ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​സി​ക്കു​ന്പോ​ൾ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ​ന്നും കേ​സി​ൽ കു​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​യാ​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഒ​രു ഭൂ​മി പ​തി​വ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. ഒ​രു ക​ട​ലാ​സ് സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​യാ​ണ് ഇ​യാ​ളെ​ന്നും പ​റ​യു​ന്നു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ള്ള​ത്.
ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പ്രാ​ദേ​ശി​ക നേ​താ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. റ​വ​ന്യു ജീ​വ​ന​ക്കാ​രെ​യും പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തു​ന്ന​വ​രെ​യും ക​ബ​ളി​പ്പി​ക്കു​ക​യും പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഇ​യാ​ൾ​ക്കെ​തിരേ പോ​ലീ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.