ചെ​പ്പു​കു​ള​ത്ത് കൃ​ഷി​യി​ട​ത്തി​ൽ തീ ​പി​ടി​ച്ച് വ്യാ​പ​ക നാ​ശം
Sunday, February 16, 2020 10:42 PM IST
ചെ​പ്പു​കു​ളം: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ തീപി​ടി​ത്ത​ത്തി​ൽ ചെ​പ്പു​കു​ളം മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ റ​ബ​ർ, തെ​ങ്ങ്, കു​രു​മു​ള​ക്, കാ​പ്പി, കൊ​ക്കോ അ​ട​ക്കം ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ബേ​ബി വ​ല്ല​ത്ത്, ജോ​യി കു​ന്പ​ളാ​ങ്ക​ൽ, പോ​ൾ മേ​ക്കു​ന്നേ​ൽ, മാ​ത്യു മേ​ക്കു​ന്നേ​ൽ, ബേ​ബി തു​രു​ത്തി​പ്പ​ള്ളി, കുട്ടാ​യി കു​ന്പ​ളാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി ഭൂ​മി​യി​ൽ തീ ​പ​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.