അ​വാ​ർ​ഡു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത്
Sunday, February 16, 2020 10:42 PM IST
മ​റ​യൂ​ർ: മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​നു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കുള്ള സ്വ​രാ​ജ് ട്രോ​ഫി​യ​ട​ക്കം മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് നേ​ട്ട​ത്തി​ന്‍റെ നെ​റു​ക​യി​ൽ.1954-​ൽ രൂ​പീ​ക​രി​ച്ച പ​ഞ്ചാ​യ​ത്ത് 2018-19 വ​ർ​ഷം ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് ജി​ല്ല​യി​ൽ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വ​രാ​ജ് ട്രോ​ഫി​ക്കും പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​നും അ​ർ​ഹ​ത നേ​ടി​യ​ത്.​
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പ്ര​വ​വ​ർ​ത്ത​നങ്ങ​ൾ​ക്കുള്ള സം​സ്ഥാ​ന ത​ല അ​വാ​ർ​ഡും ജി​ല്ലാ ത​ല അ​വാ​ർ​ഡും വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ന് ഇതൊടൊപ്പം ലഭിച്ചിട്ടുണ്ട്. ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ലും സു​താ​ര്യ​വു​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തി​നു സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വുമാണ് ലഭിച്ചിരിക്കുന്നത്.
പ​ദ്ധ​തി വി​ഹി​ത​ത്തി​ലെ നൂ​റു ശ​ത​മാ​നം തു​ക​യും മി​ക​ച്ച രീ​തി​യി​ലും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യും വി​നി​യോ​ഗി​ക്കു​ക, കെ​ട്ടി​ട നി​കു​തി പൂ​ർ​ണ​മാ​യും പി​രി​ച്ചെ​ടു​ക്കു​ക,പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം കൃ​ത്യ​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക,കു​ടും​ബ​ശ്രീ സി​ഡി​എ​സ്, എ​ഡി എ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കി സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും വ​രു​മാ​ന വ​ർ​ധ​ന​വും ഉ​റ​പ്പാ​ക്കു​ക എ​ന്നീ പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് സ്വ​രാ​ജ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​ത്. ഏ​റെ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വ​ട്ട​വ​ട​യി​ലെ പ​രി​മി​ത​സൗ​ക​ര്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഭ​ര​ണ സ​മി​തി​യു​ടെ​യും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ച്ച​ത്.​
കു​ടി​വെ​ള്ള​വും കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്നു വ​രു​ന്ന​ത്.18​നും 19നും ​വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി.​രാ​മ​രാ​ജ്, സെ​ക്ര​ട്ട​റി എ​ൻ.​ന​ന്ദ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും.