സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​നം സ്വ​യം ഒ​ഴി​യ​ണം
Sunday, February 16, 2020 10:37 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് എ​തി​രേയു​ള​ള ആ​രോ​പ​ണം എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് ക​ള​ങ്ക​മേ​ൽ​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ മു​ന്ന​ണി​യെ അ​പ​മാ​ന​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ രാ​ജി വ​ച്ച് ഒ​ഴി​യ​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​നും യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മി​ഥു​ൻ സാ​ഗ​റും ആ​വ​ശ്യ​പ്പെ​ട്ടു.

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്
യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

മു​ട്ടം: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. മൂ​ല​മ​റ്റം ഇ​ടാ​ട് പു​ളി​ക്ക​ശേ​രി​യി​ൽ ജോ​ണ്‍​സ​ണ്‍ (53) ആ​ണ് പ​രി​ക്കേ​റ്റ​ത്. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ട്ടം ച​ള്ളാ​വ​യ​ലി​നു സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യു​ടെ​യും കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ​യും കാ​റു​ക​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.