സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ വ്യാ​പാ​ര​മേ​ഖ​ല​യെ ത​ക​ർ​ത്തു - റോ​യി കെ. ​പൗ​ലോ​സ്
Sunday, February 16, 2020 10:37 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ക്ര​യ​ശേ​ഷി ത​ക​ർ​ത്ത​തി​നാ​ൽ വ്യാ​പാ​ര​മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ​താ​യി കെ ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്. വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ തൊ​ടു​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​നി​താ​ശക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര​ശ്രീ വ​നി​താ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഇ. മൈ​തീ​ൻ, വ്യാ​പാ​ര​ശ്രീ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ തു​ള​സി താ​ന്നി​ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് കി​ഴ​ക്കേ​ക്ക​ര, ടി.​ജെ. പീ​റ്റ​ർ, ഫ്രാ​ൻ​സീ​സ് കു​റു​ന്തോ​ട്ടി​ക്ക​ൽ, ഷാ​ലി സി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .