വൈ​ദ്യു​ത ലൈ​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കൃ​ഷി​യി​ടം ക​ത്തിന​ശി​ച്ചു
Sunday, February 16, 2020 10:37 PM IST
ചെ​റു​തോ​ണി: പെ​രി​ഞ്ചാ​ൻ​കു​ട്ടി-​ചെ​ന്പ​ക​പ്പാ​റ​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ വൈ​ദ്യു​ത ലൈ​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ അ​ര​യേ​ക്ക​റോ​ളം കൃ​ഷി​യി​ടം ക​ത്തി ന​ശി​ച്ചു. ചെ​ന്പ​ക​പ്പാ​റ സ്വ​ദേ​ശി വാ​ഴ​യി​ൽ ഷാ​ജി​യു​ടെ കൃ​ഷി​യി​ട​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. 200 കു​രു​മു​ള​ക് ചെ​ടി​ക​ൾ, 30 റ​ബ​ർ മ​ര​ങ്ങ​ൾ, 25 കൊ​ക്കോ, അ​ഞ്ച് ക​ശു​മാ​വ്, കാ​പ്പി, വാ​ഴ എ​ന്നി​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്.
കൂ​ടാ​തെ കൃ​ഷി​യി​ടം ന​ന​യ്ക്കു​ന്ന​തി​നാ​യി ഇ​ട്ടി​രു​ന്ന ഹോ​സും അ​ഗ്നി​ക്കി​ര​യാ​യി. ഷാ​ജി​യു​ടെ ആ​ട്ടി​ൻ​കൂ​ടി​ന്‍റെ ഒ​രു​ഭാ​ഗ​വും ക​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി തീ​യ​ണ​ച്ച​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു തീ​പി​ടി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കടബാ​ധ്യ​ത​ക​ൾ അ​ട​ച്ചു​തീ​ർ​ക്കു​വാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ ഈ ​ക​ർ​ഷ​ക​ൻ. വൈ​ദു​തി വ​കു​പ്പും സ​ർ​ക്കാ​രും നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.