കെ​പി​എം​ടി​എ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Sunday, February 16, 2020 10:37 PM IST
ക​ട്ട​പ്പ​ന:​കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യന്മാ​രു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും മേ​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന ബി​ല്ലി​നെ നി​യ​മ സ​ഭ​യി​ൽ എ​തി​ർ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു.​സി.​ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ബാ​ബു മെം​ബ​ർ​ഷി​പ്പ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​രീ​ഫ് പാ​ലോ​ളി,വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഷാ​ജു,വി.​സി.​ദി​ലീ​പ്,ബ്രി​നി​ത റോ​ജ​ൻ,സി​ജി സ​ജി, ചി​ന്ന​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് 24 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി അ​ഭി​ജി​ത്ത് ക​ണ്ണ​ൻ-​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ബി​നു സി. ​ചാ​ണ്ടി,ആ​ലീ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ,ബ്രി​നി​താ റോ​ജ​ൻ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി,സി​ജി സ​ജി,സാ​ന്ദ്ര മ​നീ​ഷ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ,ശ്രീ​ലേ​ഖ ദി​ലീ​പ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.