315 ഏ​ക്ക​ർ കൈ​യേ​റ്റഭൂ​മി റ​വ​ന്യു വ​കു​പ്പ് തി​രി​ച്ചുപി​ടി​ച്ചു
Sunday, February 16, 2020 10:37 PM IST
രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി​യി​ൽ കൈ​യേ​റ്റ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ് രം​ഗ​ത്ത്. കൊ​ന്ന​ത്ത​ടി ക​രി​മ​ല​യി​ൽ 315 ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു.​

ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി നി​ർ​മി​ച്ച കെ​ട്ടി​ട​വും റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് സീ​ൽ ചെ​യ്തു.​കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 29-ൽ ​സ​ർ​വേ ന​ന്പ​ർ 117/1-ൽ ​പ്പെ​ട്ട 315 ഏ​ക്ക​ർ പാ​റ​ത​രി​ശ് ഭൂ​മി​യാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് സ​ർ​ക്കാ​ർ ഭൂ​മി​യെ​ന്ന ബോ​ർ​ഡും സ്ഥാ​പി​ച്ച് തി​രി​ച്ചു​പി​ടി​ച്ച​ത്.​മ​ല​മു​ക​ളി​ലെ ഏ​ക്ക​ർ ക​ണ​ക്കി​നു വ​രു​ന്ന ഭൂ​മി കൈ​യേ​റി പ്ലോ​ട്ട് തി​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള നീ​ക്കം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൊ​ന്ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഭൂ​മി കൈ​യേ​റി അ​ന​ധി​കൃ​ത കെ​ട്ടി​ടം നി​ർ​മി​ച്ച​ത​ട​ക്കം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി ഏ​റ്റ​ടു​ത്ത​ത്.

​കൈ​യേ​റ്റ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി സം​ഘ​ടന​യാ​യ ഗ്രീ​ൻ​കെ​യ​ർ കേ​ര​ള​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

​സ്ഥ​ലം കൈ​യേ​റി കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​താ​യും 33 പേ​ർ സ്ഥ​ലം കൈ​യേ​റി പ്ലോ​ട്ടു​ക​ൾ തി​രി​ച്ചി​ട്ടു​ള്ള​താ​യും റ​വ​ന്യൂ സം​ഘം ക​ണ്ടെ​ത്തി.​ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും റ​വ​ന്യു​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ ഏ​റ്റെ​ടു​ത്ത ഭൂ​മി വേ​ലി​കെ​ട്ടിത്തിരി​ച്ച് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ക്കു​ന്ന​തു പ​രി​ഗ​ണി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.​കൊ​ന്ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രും റ​വ​ന്യു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.