തൊ​ടു​പു​ഴ​യി​ൽ അ​ഞ്ചു​കോ​ടി​യു​ടെ ആ​ധു​നി​ക അ​റ​വു​ശാ​ല​യ്ക്ക് അ​നു​മ​തി
Saturday, February 15, 2020 10:56 PM IST
തൊ​ടു​പു​ഴ: അ​ഞ്ചു​കോ​ടി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ആ​ധു​നി​ക ഖ​ര​മാ​ലി​ന്യ അ​റ​വു​ശാ​ല നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ðകൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​പി.​വി. മോ​ഹ​ന​ൻ ത​യാ​റാ​ക്കി​യ 4.36 കോ​ടി​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടാ​ണ് കൗ​ണ്‍​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച​ത്.

മ​ൽ​സ്യ മാ​ർ​ക്ക​റ്റി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​കി​ട​ക്കു​ന്ന അ​റ​വു​ശാ​ല പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കു​ക. ചെ​റു​തും വ​ലു​തു​മാ​യി 60 മു​ഗ​ങ്ങ​ളെ ഇ​വി​ടെ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും. ഇ​തി​നു പു​റ​മെ 3000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും സ്ഥാ​പി​ക്കും. 365 മീ​റ്റ​ർ ച​തു​ര​ശ്രമീറ്റർ വി​സ്തീ​ർ​ണ​മു​ള്ള അ​റ​വു​ശാ​ല​യി​ൽ ക​ശാ​പ്പു ചെ​യ്യു​ന്ന​തി​നും അ​നു​ബ​ന്ധ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ക്കു​മാ​യി ര​ണ്ടു കോ​ടി​യോ​ള​മാ​ണ് ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
മൃ​ഗ​ങ്ങ​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ല​ബോ​റ​ട്ട​റി സം​വി​ധാ​ന​വും 2.50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​റ​വു​ശാ​ല​യോ​ടൊ​പ്പം ക്ര​മീ​ക​രി​ക്കും.

കൂ​ടാ​തെ അ​റ​വു​ശാ​ല​യി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നും മ​റ്റും ല​ഭ്യ​മാ​കു​ന്ന​തി​നാ​യി സി​സി​ടി​വി കാ​മ​റ​ക​ളും സ്ഥാ​പി​ക്കും. ഇ​തി​നാ​യി 1.75 ലക്ഷം രൂ​പ ചെ​ല​വ​ഴി​ക്കും. ഒ​രു മൃ​ഗ​ത്തെ ക​ശാ​പ്പു​ശാ​ല​യി​ൽ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി തി​രി​കെ ന​ൽ​കു​ന്ന​തി​ന് 300 രൂ​പ വീ​തം മാം​സ സ്റ്റാ​ളു​ട​മ​ക​ളി​ൽ​നി​ന്നും ഈ​ടാ​ക്കും.

പു​ല​ർ​ച്ചെ മൂ​ന്നു​മു​ത​ൽ രാ​വി​ലെ 11 വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. മാം​സം സം​സ്ക​രി​ച്ച് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​കും പ്ര​വ​ർ​ത്ത​നം. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍, സെ​ക്ര​ട്ട​റി , ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ, എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കാ​ൻ ശു​ചി​ത്വ മി​ഷ​നി​ൽ നി​ന്നും ഫ​ണ്ട് ല​ഭി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ യാ​ച​ക​നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ട​വെ​ട്ടി ഭാ​ഗ​ത്ത് ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ നാ​ടോ​ടി സ​ത്രീ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ഷ​യം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​ത്. ന​ഗ​ര​ത്തി​ൽ നേ​ര​ത്തെ ഭി​ക്ഷാ​ട​നം ക​ർ​ശ​ന​മാ​യി ത​ട​ഞ്ഞി​രു​ന്നെ​ന്നും ഇ​പ്പോ​ൾ വീ​ണ്ടും ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഭി​ക്ഷാ​ട​ക​രെ കാ​ണു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞ് സി.​കെ. ജാ​ഫ​റാ​ണ് പ്ര​ശ്നം അ​വ​ത​രി​പ്പി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ പാ​ല​ത്തി​ലും മ​റ്റും ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രെ നീ​ക്കം​ചെ​യ്യാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. പാ​റ​ക്ക​ട​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ​ഴി ഫാ​മി​നോ​ടു ചേ​ർ​ന്ന്പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ​ന്നി​ഫാം അ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.

ഇ​വി​ടെ​യു​ള്ള പ​ന്നി​ക​ളി​ൽ മ​നു​ഷ്യ​നെ​കൂ​ടി ബാ​ധി​ക്കു​ന്ന ബ്രൂ​സെ​ല്ല വൈ​റ​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ന്നി ഫാം ​മാ​റ്റ​ണ​മെ​ന്ന് കൗ​ണ്‍​സി​ൽ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ​ഴ​യ ലോ​റി സ്റ്റാ​ൻ​ഡ് മാ​ർ​ച്ച് 31-നു ​മു​ന്പാ​യി ഒ​ഴി​വാ​യി ന​ഗ​ര​സ​ഭ​യ്ക്ക് തി​രി​കെ ഏ​ൽ​പി​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യോ​ട് കൗ​ണ്‍​സി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.