വേ​ന​ൽ ക​ന​ത്തു: വ​റ്റി​വ​ര​ണ്ട് അ​ഞ്ചി​രി പാ​ട​ശേ​ഖ​രം
Saturday, February 15, 2020 10:54 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​പൂ​ർ​വ​മാ​യി നെ​ൽ​കൃ​ഷി ന​ട​ന്നു​വ​രു​ന്ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ അ​ഞ്ചി​രി പാ​ട​ശേ​ഖ​രം ക​ടു​ത്ത വേ​ന​ലി​നെ​തു​ട​ർ​ന്ന് വ​ര​ണ്ടു​ണ​ങ്ങു​ന്നു. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും വി​സ്മൃ​തി​യി​ലാ​യ​പ്പോ​ഴും നെ​ൽ​കൃ​ഷി നി​ല​നി​ന്നു​പോ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ വ​ര​ണ്ടു​ണ​ങ്ങി​യ​ത്. കൊ​യ്യാ​റാ​യ നെ​ൽ​ക്ക​തി​രു​ക​ൾ ഉ​ണ​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് വ​ൻ സാ​ന്പ​ത്തി​ക​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​ഞ്ചി​രി​ പാ​ട​ശേ​ഖ​രം സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​ക്കു കീ​ഴി​ൽ 65 ക​ർ​ഷ​ക​ർ 70 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ഇ​വി​ടെ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യോ​ളം ഭാ​ഗ​ത്തു വ​ര​ൾ​ച്ച ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. ക​തി​രാ​യി നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ൽ​നി​ന്നും 20 ശ​ത​മാ​നം ഉ​ത്പാ​ദ​നം​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​ഴ മാ​റി നീ​രു​റ​വ​ക​ൾ വ​റ്റി​വ​ര​ണ്ട​തോ​ടെ​യാ​ണ് നെ​ൽ​കൃ​ഷി ഉ​ണ​ങ്ങാ​നി​ട​യാ​യ​ത്.
ഒ​രു ഹെ​ക്ട​റി​ൽ​നി​ന്ന് 3000 കി​ലോ​യെ​ങ്കി​ലും ഉ​ത്പാ​ദ​നം ഉ​ണ്ടാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ നാ​ലി​ലൊ​ന്നു​പോ​ലും വി​ള​വു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

കൃ​ഷി​ക്കാ​രു​ടെ സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​ശേ​ഷം വ​രു​ന്ന നെ​ല്ല് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​രി​ച്ച് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നാ​ണ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 50 ട​ണ്‍ നെ​ല്ലാ​ണ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന് വി​ൽ​പ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വി​ൽ​പ​ന ന​ട​ത്താ​നി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​പോ​ലും നെ​ല്ലി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​സ​മി​തി പാ​ട​ശേ​ഖ​രം വി​ള​വെ​ടു​പ്പ് ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഇ​ൻ​ഷ്വർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കൃ​ഷി പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി ന​ശി​ക്കാ​ത്ത​തി​നാ​ൽ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ലി​യ​ കൃ​ഷിനാ​ശ​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ര​ൾ​ച്ച​യു​ടെ പ്ര​ഹ​രം​കൂ​ടി ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. വി​ള​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി കാ​വാ​ലം ആ​വ​ശ്യ​പ്പെ​ട്ടു.