കാ​ർ​ഗി​ൽ റോ​ഡി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കും
Saturday, February 15, 2020 10:52 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ കാ​ർ​ഗി​ൽ റോ​ഡി​ലെ അ​ന​ധി​ക്യ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കും. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഏ​റെ​യെ​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ൽ മൂ​ന്നാ​റി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി കൂ​ടി​യ​ത്. ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ഓ​ട്ടോ​ക​ളു​ടെ അ​മി​ത ചാ​ർ​ജ്, പ്രൈ​വ​റ്റ് ബ​സു​ക​ളു​ടെ സ്റ്റാ​ൻ​ഡ് മ​റ്റം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്.

ഓ​ട്ടോ​ക​ൾ​ക്ക് ടേ​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും പോ​സ്റ്റ് ഓഫീ​സ് ക​വ​ല​യി​ലെ കാ​ർ​ഗി​ൽ റോ​ഡി​ലെ അ​ന​ധി​കൃത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി കാ​ൽ​ന​ട​യാ​ത്ര സു​ഗ​മ​മാ​ക്കാ​നും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡാ​യി പ​ഴ​യ​മൂ​ന്നാ​റി​ലെ പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് ഉ​പ​യോ​ഗി​ക്കാ​നും ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ ചാ​ർ​ജ് ഷീ​റ്റു​ക​ളോ​ടൊ​പ്പം പ​രാ​തി സെ​ൽ രൂ​പീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. ബൈ​ക്കു​ക​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​നി​മു​ത​ൽ പെ​രി​യ​വാ​ര സ്റ്റാ​ൻ​ഡി​ലാ​യി​രി​ക്കും.

കാ​ല​ങ്ങ​ളാ​യി മൂ​ന്നാ​റി​ൽ ട്രാ​ഫി​ക് ക​മ്മി​റ്റി​ക​ൾ കൂ​ടാ​റു​ണ്ടെ​ങ്കി​ലും മൂ​ന്നാ​റി​ൽ പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ൾ ഫ​ല​വ​ത്താ​യി​രു​ന്നി​ല്ല. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഒ​ത്തൊ​രു​മി​ക്ക​ണ​മെ​ന്ന് സ​ബ് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ര​മേ​ഷ്കു​മാ​ർ, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത്കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ആ​ർ. ക​റു​പ്പ​സ്വാ​മി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.