വാ​ഹ​നം ത​ക​ർ​ത്ത​താ​യി പ​രാ​തി
Saturday, February 15, 2020 10:52 PM IST
അ​ടി​മാ​ലി: ബി​ഡി​ജെഎ​സ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ർ​ഥേ​ശ​ൻ ശ​ശി​കു​മാ​റി​ന്‍റെ വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്ത​താ​യി പ​രാ​തി. കെഎ​ൽ 17 എ​ഫ് 9896 എ​ന്ന ന​ന്പ​രി​ലു​ള്ള ഒം​നി വാ​നാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ത​ല്ലി​ത​ക​ർ​ത്ത​ത്.

അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി ബി​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജി​ന് സ​മീ​പ​മു​ള്ള പാ​ർ​ഥേ​ശ​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​യി​രു​ന്നു വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ പാ​ർ​ഥേ​ശ​നും കു​ടും​ബ​വും ക്ഷേ​ത്ര​ത്തി​ൽ പോ​യി​രു​ന്നു. തി​രി​കെ രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത വി​വ​രം അ​റി​യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ വാ​നി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് പാ​ർ​ഥേ​ശ​ൻ അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​ന്പും പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.