ചെ​റു​തോ​ണിയിൽ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം
Saturday, February 15, 2020 10:51 PM IST
ചെ​റു​തോ​ണി: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​കൂ​ടാ​തെ ചെ​റു​തോ​ണി ടൗ​ണി​ൽ പ​ട്ട​യ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​താ​യി പ​രാ​തി. പെ​ട്രോ​ൾ പ​ന്പ് ജം​ഗ്ഷ​നി​ൽ തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല റോ​ഡി​നു സ​മീ​പം സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സി​നു പി​ന്നി​ലാ​യി സ​മാ​ന്ത​ര പാ​ത​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

ജീ​പ്പ്, കാ​ർ, ഓ​ട്ടോ​റി​ക്ഷ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളും നു​റു​ക​ണ​ക്കി​ന് കാ​ൽ​ന​ട യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലാ​ണ് മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​തി​രേ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സി. ​രാ​ജു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി.