രാ​ജാ​ക്കാ​ട് - കു​ത്തു​ങ്ക​ൽ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു
Tuesday, January 28, 2020 10:35 PM IST
രാ​ജാ​ക്കാ​ട്: കാ​ല​ങ്ങ​ളു​ടെ കാ​ത്തി​രു​പ്പി​നു​ശേ​ഷം രാ​ജാ​ക്കാ​ട് - കു​ത്തു​ങ്ക​ൽ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ടാ​റിം​ഗ് ത​ക​ർ​ന്ന് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പ​തി​നാ​റ​ര ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​ത്.
രാ​ജാ​ക്കാ​ട്, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും താ​ലൂ​ക്ക് ഓ​ഫീ​സ്, കോ​ട​തി, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ട​ക്കം വി​വി​ധ ഓ​ഫീ​സു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം നി​ര​വ​ധി പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ന​വ​കേ​ര​ള നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത ചെ​മ്മ​ണ്ണാ​ർ - ഗ്യാ​പ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടാ​ണി​ത്. കെ ​എ​സ്ടി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡു​വി​ക​സ​ന​ത്തി​ന് മൂ​ന്നു​മാ​സ​ത്തോ​ളം കാ​ല​താ​മ​സ​മെ​ടു​ക്കും. അ​തു​കൊ​ണ്ടാ​ണ് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ രാ​ജാ​ക്കാ​ട് - കു​ത്തു​ങ്ക​ൽ റോ​ഡി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പി​ഡ​ബ്ല്യു​ഡി പോ​ട്ട് റോ​ൾ ഫി​ല്ലിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ടു​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.
വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ​ഴ​യ​വി​ടു​തി, മ​മ്മ​ട്ടി​ക്കാ​നം നി​വാ​സി​ക​ളും.
മ​ന്ത്രി എം.​എം. മ​ണി ഇ​ട​പെ​ട്ട് മൈ​ലാ​ടും​പാ​റ - കു​ത്തു​ങ്ക​ൽ റോ​ഡി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 17 കോ​ടി രൂ​പ ഫ​ണ്ട​നു​വ​ദി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഉ​ടു​ന്പ​ൻ​ചോ​ല, കൊ​ന്ന​ത്ത​ടി, സേ​നാ​പ​തി, രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും.