സ​ഹ​പാ​ഠി​ക​ൾ​ക്ക് വീ​ടൊ​രു​ക്കി ത​ങ്ക​മ​ണി സ്കൂ​ൾ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ
Tuesday, January 28, 2020 10:35 PM IST
ത​ങ്ക​മ​ണി: സ​ഹ​പാ​ഠി​ക​ൾ​ക്ക് സ്നേ​ഹ വീ​ടു​ക​ൾ ഒ​രു​ക്കി ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ മാ​തൃ​ക​യാ​യി. സ്വ​ന്ത​മാ​യി സ്ഥ​വും വീ​ടു​മി​ല്ലാ​ത്ത ര​ണ്ടു സ​ഹ​പാ​ഠി​ക​ൾ​ക്കാ​ണ് ഈ​വ​ർ​ഷം വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
പു​ഷ്പ​ഗി​രി​യി​ൽ ഡി പോ​ൾ സ്കൂ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. മേ​സ്തി​രി​പ്പണി ഒ​ഴി​ച്ചു​ള്ള എ​ല്ലാ ജോ​ലി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ചെ​യ്ത​ത്. 640 ച​തു​ര​ശ്ര​യ​ടി വീ​തം വി​സ്തീ​ർ​ണ​മു​ള്ള ര​ണ്ടു കോ​ണ്‍​ക്രീ​റ്റു വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച് കൈ​മാ​റി​യ​ത്. വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡും സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ന​ട​ന്നു. ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​ർ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ർ​വ​ഹി​ച്ചു. ഭാ​ര​ത് നി​ർ​മ​ൽ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് ബി​ജു വൈ​ശ്യം​പ​റ​ന്പി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ർ​ജ് ത​ക​ടി​യേ​ൽ, റെ​ജി മു​ക്കാ​ട്ട്, ഫാ. ​ജ​യിം​സ് പാ​ല​യ്ക്കാ​മ​റ്റം, സി. ​ര​വീ​ന്ദ്ര​ൻ, ജോ​യി തോ​മ​സ്, സി.​വി. വ​ർ​ഗീ​സ്, സൈ​ബി​ച്ച​ൻ ക​രി​ന്പ​ൻ​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.