നി​രാ​ലം​ബ​ർ​ക്കാ​യി ഷി​നു​വി​ന്‍റെ മാ​ര​ത്ത​ണ്‍
Tuesday, January 28, 2020 10:35 PM IST
പീ​രു​മേ​ട്: നി​രാ​ലം​ബ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​സ്.​എ​സ്. ഷി​നു​വി​ന്‍റെ 13-ാം മാ​ര​ത്ത​ണ്‍ തു​ട​ങ്ങി. ഇ​തു​വ​രെ 12 മാ​ര​ത്ത​ണ്‍ ന​ട​ത്തി​യ ബി​നു 90 ല​ക്ഷം രൂ​പ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്. വ​ർ​ഷ​ത്തി​ൽ ഒ​രു മാ​ര​ത്ത​ണ്‍ വീ​ത​മാ​ണ് ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക്കാ​ന​ത്തു​നി​ന്നും ആ​രം​ഭി​ച്ച 13-ാമ​ത് മാ​ര​ത്ത​ണി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ആ​ദ്യം ഷി​നു ഓ​ടി​യെ​ത്തും പി​ന്നാ​ലെ എ​ത്തു​ന്ന ടീ​മം​ഗ​ങ്ങ​ൾ. ഓ​രോ ടൗ​ണു​ക​ളി​ൽ​നി​ന്നും പ​ണം സ്വ​രൂ​പി​ക്കും. ഇ​ങ്ങ​നെ സ്വ​രൂ​പി​ക്കു​ന്ന പ​ണം യ​ഥാ​ർ​ഥ ആ​വ​ശ്യ​ക്കാ​രി​ലെ​ത്തി​ക്കും. നി​ല​വി​ൽ 50-ഓ​ളം ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് ഷി​നു​വി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.