ഗ​ർ​ഭി​ണി​യാ​യ വീ​ട്ട​മ്മ​യെ കി​ട​പ്പു​മു​റി​യി​ൽ ക​യ​റി കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി
Tuesday, January 28, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യും സം​ഘ​വും ഗ​ർ​ഭി​ണി​യാ​യ വീ​ട്ട​മ്മ​യെ കി​ട​പ്പു​മു​റി​യി​ൽ ക​യ​റി കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി പ്ര​വീ​ണും ഹ​രി​ത സേ​ന​യി​ലെ നാ​ല് അം​ഗ​ങ്ങ​ളും നെ​ടു​ങ്ക​ണ്ടം മു​ല്ല​വേ​ലി​ൽ സു​മേ​ഷി​ന്‍റെ വീ​ട്ടി​ൽ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഈ​സ​മ​യം സു​മേ​ഷി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
കി​ട​പ്പു​മു​റി​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ അ​സി. സെ​ക്ര​ട്ട​റി​യും സം​ഘ​വും മു​റി​യി​ൽ​ക​യ​റി കൈ​യി​ൽ ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് പ​റ​യു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ഞ്ചു​പേ​ർ ബെ​ഡ്റൂ​മി​ൽ ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ഭ്ര​മി​ച്ച ഭാ​ര്യ നി​ല​ത്തു​വീ​ണു. ഈ​സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​നും സം​ഘ​വും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.
പ്ലാ​സ്റ്റി​ക് ക​ത്തി​ച്ചെ​ന്ന അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് സം​ഘം എ​ത്തി​യ​ത്. 40000 രൂ​പ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ജ​യി​ലി​ലാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി സു​മേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നും സം​ഘ​ത്തി​നു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​മേ​ഷും സു​മേ​ഷി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ എം.​എ​സ്. ഷാ​ജി​യും ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം സം​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും ഇ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നാ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സ്ഥ​ല​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ത്തി​യ​തെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും കൈ​വ​ശ​മു​ള്ള​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് ക​ത്തി​ച്ചാ​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളേ​കു​റി​ച്ചാ​ണ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​തെ​ന്നും ഇ​തി​നു സാ​ക്ഷി​ക​ളു​ണ്ടെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.