പ​ണ​മി​ല്ല; മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ പ​ണി നി​ർ​ത്തി​വ​ച്ചു
Tuesday, January 28, 2020 10:35 PM IST
ചെ​റു​തോ​ണി: ക​രാ​റു​കാ​ര​ന് പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു.

നി​ർ​മാ​ണ​ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കി​റ്റ്കോ സ്വ​കാ​ര്യ ക​രാ​റു​കാ​രെ ക​രാ​ർ ഏ​ൽ​പി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി പ​ണം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ തു​ട​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ക​രാ​റു​കാ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ആ​റു​വ​ർ​ഷം​മു​ന്പാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ആ​ദ്യ​ര​ണ്ടു​വ​ർ​ഷം അ​ൻ​പ​തു​വീ​തം കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നു. മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ളും ഒ​രു​ക്കു​വാ​ൻ സ​ർ​ക്കാ​രി​നാ​യി​ല്ല.

ഇ​തി​നി​ടെ സ​ർ​ക്കാ​ർ മാ​റി. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ട്ട​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റ് കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റ്റി. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​മെ​ന്നു​ള്ള പു​തി​യ സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ത്തി​യാ​യി​ട്ടി​ല്ല. അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടി​ല്ല.

2019-ൽ ​ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് പ​ല​ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും എ​ല്ലാം ജ​ല​രേ​ഖ​യാ​യി​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടു​ത​വ​ണ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ തൃ​പ്ത​രാ​യി​ട്ടി​ല്ല.

300 ബെ​ഡു​ള്ള ആ​ശു​പ​ത്രി​യും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​സി.​യു​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യാ​ൽ മാ​ത്ര​മേ അ​നു​വാ​ദം ല​ഭി​ക്കു​ക​യു​ള്ളൂ.
ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ ഡി​പ്പാ​ർ​ട്ടു​മെ​ൻ​റും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഈ ​വ​ർ​ഷ​വും കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​വ​ർ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​ൻ ക​ഴി​യു​ക​യി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ക​രാ​റു​കാ​ർ​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം നി​റു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.