റോ​ഡി​ലെ കാ​മ​റ​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ്ര​മം
Tuesday, January 28, 2020 10:35 PM IST
കു​മ​ളി: കു​മ​ളി​യി​ൽ​നി​ന്നും റെ​യ്ഞ്ച് ഓ​ഫി​സ് മേ​ടി​ലേ​ക്കും മാ​ർ​തോ​മ്മാ ദേ​വാ​ല​യ​ത്തി​ലേ​ക്കും പോ​കു​ന്ന വ​ഴി​യി​ൽ കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ്ര​മം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടു​ത​വ​ണ​യാ​ണ് കാ​മ​റ ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്.
ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ മാ​ലിന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​കു​ക​യും മ​ദ്യ​പ​ൻ​മാ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടേ​യും ശ​ല്യം അ​സ​ഹ്യ​മാ​കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ദേ​വാ​ല​യാം​ഗ​ങ്ങ​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ​കൈ​യെ​ടു​ത്ത് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം കു​റേ​ക്കാ​ല​മാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം കു​റ​ഞ്ഞി​രു​ന്നു.
ഈ ​മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ശ​ബ​രി​മ​ല തി​ര​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ശ്ര​ദ്ധ മാ​റി​യ​പ്പോ​ഴാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വീ​ണ്ടും രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്. ല​ഭി​ച്ച വി​ഷ​പ്പലു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.