മ​ഞ്ഞ​പ്പാ​റ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 28, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഞ്ഞ​പ്പാ​റ ക്രി​സ്തു​രാ​ജ് ദേ​വാ​ല​യ തി​രു​നാ​ൾ 31, ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ചു​ന​യം​മാ​ക്ക​ൽ അ​റി​യി​ച്ചു.
31-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്. 5.15-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു മ​ണ്ണൂ​ക്കു​ളം, വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​തോ​മ​സ് കാ​ട്ടു​പാ​ലം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ് ക​ള​പ്പു​ര, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് മാ​ക്കി​യി​ൽ. പ്ര​ദ​ക്ഷി​ണം.
ര​ണ്ടി​ന് രാ​വി​ലെ 10-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, സ​ന്ദേ​ശം - ഫാ. ​ഫ്രാ​ൻ​സി​സ് കോ​ലോ​ത്ത്, പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ലാ​സ​ന്ധ്യ. 7.30 ന് ​തേ​നി മു​ത്തു​വും ക്രി​സ്തു​രാ​ജ് ടീ​മും ന​യി​ക്കു​ന്ന ഗാ​ന​മേ​ള.

നെ​റ്റി​ത്തൊ​ഴു പ​ള്ളി​യി​ൽ

ക​ട്ട​പ്പ​ന: നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി. റ​വ. എ.​വി. കു​ര്യ​ൻ കോ​ർ എ​പ്പി​സ്കോ​പ്പാ കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​പി.​എം. തോ​മ​സ് പു​ളി​ക്ക​ൽ, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാരം, ഗാ​ന​ശു​ശ്രൂ​ഷ, സു​വി​ശേ​ഷ പ്ര​സം​ഗം - ഫാ. ​റി​ഞ്ചു പി. ​കോ​ശി. നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം 7.30-ന് ​കു​ർ​ബാ​ന - കു​റി​യാ​ക്കോ​സ് മാ​ർ ക്ലീമിസ്. വൈ​കു​ന്നേ​രം 5.25-ന് ​ഡോ. മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സി​ന് സ്വീ​ക​ര​ണം, സ​ന്ധ്യാ​ന​മ​സ്കാ​രം 6.30-ന് ​പു​തു​പ്പ​ള്ളി പൊ​ൻ​കു​രി​ശ് പു​റ​ത്തെ​ടു​ത്ത് പ്ര​ധാ​ന​ത്രോ​ണോ​സി​ൽ പ്ര​തി​ഷ്ഠി​ക്ക​ൽ, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.40-ന് ​പി​തൃ​സ്മ​ര​ണ - സെ​മി​ത്തേ​രി​യി​ൽ.
31 -ന് ​രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം 8.30-ന് ​ഡോ. മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നിേ·​ൽ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, ആ​ദ്യ​ഫ​ല​ലേ​ലം.