പ​ഞ്ചാ​യ​ത്ത് കു​ളം ശു​ചീ​ക​രി​ച്ചു
Tuesday, January 28, 2020 10:35 PM IST
മു​ത​ല​ക്കോ​ടം: ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പെ​രു​ന്പി​ള്ളി​ച്ചി​റ കു​ളം ശു​ചീ​ക​രി​ച്ചു. ഒ​ന്ന​ര ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള കു​ള​ത്തി​ൽ കാ​ടും പടലും ക​യ​റു​ക​യും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​ദ്യ​കു​പ്പി​ക​ളും മ​റ്റും വ​ലി​ച്ചെ​റി​ഞ്ഞ​തു​മൂ​ലം മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി​മാ​റു​ക​യാ​യി​രു​ന്നു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റ സി​ബി​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.
പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ അ​ഡ്വ. കെ.​എ​സ്.​ബി​നു, നി​സാ​ർ പ​ഴേ​രി, ഷാ​ജു​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ജ​യ് തോ​മ​സ്, ജോ​സ് തോ​മ​സ്, പി. ​വി​നോ​ദ്, എ.​പി. കാ​സീ​ൻ, കെ.​എം. രാ​ജ​ൻ, മു​ഹ​മ്മ​ദ് ന​ജീ​ബ്, എ.​കെ. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.