തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധക്കൂ​ട്ടം
Tuesday, January 28, 2020 10:32 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ കാ​ലോ​ചി​ത​മാ​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി വ​ർ​ധി​ച്ചു വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ലും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ലും കൃ​ത്യ​വി​ലോ​പം കാ​ണി​ക്കു​ന്ന ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​സ​മി​തി​യു​ടെ​യും സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ന്‍റെ​യും ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ തൊ​ടു​പു​ഴ റ​സി​ഡ​ൻ​സ് അ​പ്പ​ക്സ് കൗ​ണ്‍​സി​ൽ (ട്രാ​ക്ക്) നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധക്കൂട്ടം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ 10ന് ​മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടം സം​ഘ​ടി​പ്പി​ക്കും. ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ബാ​ർ കൗ​ണ്‍​സി​ൽ മെം​ബ​ർ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടു​മാ​സം മു​ൻ​പ് ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്നു​വെ​ങ്കി​ലും 2017-ൽ ​ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ​തു​മാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കു​ക​യും ജ​ന​കീ​യ ട്രാ​ഫി​ക് ലോ​ക് അ​ദാ​ല​ത്ത് തീ​രു​മാ​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തി​രി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. തീ​രു​മാ​ന​മെ​ടു​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​ന്നു പോ​ലും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ല്ല. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ന്ന പ​ഠ​ന​ങ്ങ​ളു​ടെ​യും വി​വി​ധ​സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യും രൂ​പം കൊ​ണ്ട ലോ​ക് അ​ദാ​ല​ത്ത് തീ​രു​മാ​ന​ങ്ങ​ളാ​ണ് ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി അ​വ​ഗ​ണി​ച്ച​ത്.​
പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ​മാ​രാ​യ രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ, എ.​എം. ഹാ​രി​ദ്, ട്രാ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റ് എം.സി. മാ​ത്യു, ട്രാ​ക്ക് സെ​ക്ര​ട്ട​റി സ​ണ്ണി തെ​ക്കേ​ക്ക​ര, പി.​എം. മാ​നു​വ​ൽ, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സി. വി. ​ജേ​ക്ക​ബ്. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് എം.സി. മാ​ത്യു, സെ​ക്ര​ട്ട​റി സ​ണ്ണി തെ​ക്കേ​ക്ക​ര, അ​ഡ്വ. ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. ഇ​സ്മാ​യി​ൽ, എ​ൻ. സു​ജ​ദേ​വി , എ​ൻ. പി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.