വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ദേ​ശീ​യ അം​ഗീ​കാ​രം
Tuesday, January 28, 2020 10:32 PM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ദേ​ശീ​യ അം​ഗീ​കാ​രം.
ക​ന്പ്യൂ​ട്ട​ർ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ മി​ക​ച്ച സ്റ്റു​ഡ​ന്‍റ് ബ്രാ​ഞ്ചി​നു​ള്ള അ​വാ​ർ​ഡ് തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും കോ​ള​ജി​ന് ല​ഭി​ച്ചു.
2018ലെ​യും 2019ലെ​യും സ്റ്റു​ഡ​ന്‍റ്സ് ബ്രാ​ഞ്ചി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.
ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻഡ് എ​ൻ​ജിനി​യ​റിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ കീ​ഴി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജെ.​കെ. ആ​ർ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.
ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. അ​മ​ൽ ഓ​സ്റ്റി​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.