പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​ൻ
Tuesday, January 28, 2020 10:32 PM IST
തൊ​ടു​പു​ഴ:​പ​തി​ന​ഞ്ചു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തൊ​ടു​പു​ഴ പോ​ക്സോ കോ​ട​തി ക​ണ്ടെ​ത്തി.​ ശി​ക്ഷ ഇ​ന്നു വി​ധി​ക്കും.​വാ​ഗ​മ​ണ്‍ കൂ​ട​ത്തു​മ​ന ശ്രീ​നി(31)​നെ​യാ​ണ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. 2013 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​
മ​റ്റാ​രും വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.​തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

മാ​രി​യി​ൽ കൃ​ഷ്ണ​ൻ​നാ​യ​ർ
അ​നു​സ്മ​ര​ണം 31ന്

​തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മാ​രി​യി​ൽ കൃ​ഷ്ണ​ൻ​നാ​യ​രു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം 31ന് ​ന​ട​ക്കും. രാ​വി​ലെ 8.30 ന് ​സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ഒ​രു​ക്കി​യി​ട്ടു​ള്ള സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​മെ​ന്ന് സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര അ​റി​യി​ച്ചു.