ക​പ്പ​ക്കാ​നം കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് വ​നം വ​കു​പ്പ് വേ​ലി​കെ​ട്ടി​യ​ട​ച്ചു
Tuesday, January 28, 2020 10:32 PM IST
കു​ള​മാ​വ്: ക​പ്പ​ക്കാ​നം കോ​ള​നി​യി​ലേക്കു​ള്ള റോ​ഡ് വ​നം വ​കു​പ്പ് വേ​ലി​കെ​ട്ടി​യ​ട​ച്ചു. കു​ള​മാ​വി​ൽ നി​ന്നും ക​പ്പ​ക്കാ​നം, ഉ​റു​ന്പ​ള്ള്, ച​ക്കി​മാ​ലി, മു​ല്ല​ക്കാ​നം പ്ര​ദേ​ശ​ത്തക്കു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് വ​ന​പാ​ല​ക​ർ അ​ട​ച്ച​ത്. കു​ള​മാ​വ് വ​ന​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡ് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്താ​ണ് നി​ർ​മി​ച്ച​ത്. 1977 ൽ ​അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള റോ​ഡാ​ണി​ത്്.

പു​റം​ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ 250 ലേ​റെ കു​ടും​ബ​ങ്ങ​ളു​ള്ള ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും കു​ള​മാ​വി​ന് എ​ത്താ​നു​ള്ള ഏ​ക വ​ഴി​യാ​ണ് ഇ​ത്. മു​ന്പ് ഇ​വി​ടെ ബോ​ട്ട് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ബോ​ട്ട് സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ ഇ​വ​ർ കു​ള​മാ​വി​ൽ എ​ത്തു​ന്ന​ത് ഈ ​പ​ഞ്ചാ​യ​ത്ത് റോ​ഡി​ലൂ​ടെ​യും ജ​ലാ​ശ​യ​ത്തി​ൽ ചെ​റു​വ​ള്ള​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം തു​ഴ​ഞ്ഞു​മാ​ണ്. ആ​ളു​ക​ൾ ചെ​റി​യ വ​ള​ള​ത്തി​ലും ച​ങ്ങാ​ട​ത്തി​ലു​മാ​ണ് കു​ള​മാ​വി​ൽ എ​ത്തു​ന്ന​ത്.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട ഇ​വ​രെ ഇ​ടു​ക്കി വി​ല്ലേ​ജി​ലും ഇ​ടു​ക്കി താ​ലൂ​ക്കി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ഡാം ​ക​ട​ന്നു കു​ള​മാ​വി​ലെ​ത്തി അ​വി​ടെ നി​ന്ന് ബ​സി​ലാ​ണ് ഇ​ടു​ക്കി, അ​റ​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. ഇ​വ​രു​ടെ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​യി റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഭ​ര​ണ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​വി​ടെ ഗ​താ​ഗ​തം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് വ​നം വ​കു​പ്പ് പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ക​ള​ക്ട​ർ ഇ​ട​പെ​ട്ട് മൂ​ന്ന് മാ​സം ഇ​തു​വ​ഴി ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ക​യും പ​രി​സ്ഥി​തി പ്ര​ശ്ന​മു​ണ്ടാ​യാ​ൽ പി​ന്നീ​ട് തീ​രു​മാ​നം എ​ടു​ക്കാം എ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ടെ​യാ​ണ് വ​നം വ​കു​പ്പ് വേ​ലി സ്ഥാ​പി​ച്ച​ത്. സി​പി-​എം കു​ള​മാ​വ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു റോ​ഡ് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ചു.