ജി​ല്ലാ​ക​ള​ക്ട​റെ ക​രു​വാ​ക്കി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ശ്ര​മം
Tuesday, January 28, 2020 10:29 PM IST
ക​ട്ട​പ്പ​ന: പ​ള്ളി​വാ​സ​ൽ വി​ല്ലേ​ജി​ലെ മൂ​ന്നു റി​സോ​ർ​ട്ടു​ക​ളു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ൽ ജി​ല്ലാ​ക​ള​ക്ട​റെ ക​രു​വാ​ക്കി സ​ർ​ക്കാ​രി​നെ വെ​ള്ള​പൂ​ശാ​ൻ ശ്ര​മം.
24-ന് ​ക​ട്ട​പ്പ​ന​യി​ൽ പ​ട്ട​യ​മേ​ള ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ന്ന് പ​ള്ളി​വാ​സ​ലി​ലെ റി​സോ​ർ​ട്ടു​ക​ളു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ ധൃ​തി​പി​ടി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നു​മാ​ണ് അ​ദേ​ഹ​ത്തി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ള​ക്ട​ർ​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് യ​ഥാ​ർ​ഥ വി​ഷ​യ​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ത്യാ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത് 20-നാ​ണ്. 24-നാ​യി​രു​ന്നു പ​ട്ട​യ​മേ​ള. 16 - 02 - 2019-ലെ ​സ​ർ​ക്കാ​ർ ക​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ഡ​യ​റ​ക്ട​റു​ടെ ക​ത്തും പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​ത്ത​ര​വി​ന്‍റെ സൂ​ചി​ക​യി​ൽ പ​റ​യു​ന്നു.
പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീ​മി​നു​വേ​ണ്ടി കെഎ​സ്ഇ​ബി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ലെ അ​ഴി​മ​തി​യും ഇ​വി​ടെ സ​ർ​ക്കാ​ർ സ്ഥ​ല​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വ്യാ​ജ​പ​ട്ട​യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി വ​ൻ​തു​ക കെഎ​സ്ഇ​ബി​യി​ൽ​നി​ന്നും കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് യൂ​ത്തു​കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി ന​ൽ​കി​യ പ​രാ​തി​യി​ലെ സൂ​ച​ന.
പ​രാ​തി പ​രി​ശോ​ധി​ച്ച വി​ജി​ല​ൻ​സ് പ​ട്ട​യം വ്യാ​ജ​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സ്ഥ​ല​ത്ത് പ​ട്ട​യ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു ന​ൽ​കി​യ​ത്.
1964-ലെ ​ഭൂ​പ​തി​വു ച​ട്ട​പ്ര​കാ​ര​മാ​ണ് 1984-ലും 1993-​ലു​മാ​ണ് സ്ഥ​ല​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളി​ലെ ശി​പാ​ർ​ശ​ക​ളി​ൻ​മേ​ൽ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് റി​പ്പോ​ർ​ട്ടു​ചെ​യ്യാ​നാ​ണ് 16-2-19-ലെ ​സ​ർ​ക്കാ​ർ ക​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​യാ​ണ് 20-1-2020-ലു​ണ്ടാ​യ പ​ട്ട​യം റ​ദ്ദാ​ക്ക​ൽ ഉ​ത്ത​ര​വ്.
ഉ​ത്ത​വു പി​ൻ​വ​ലി​ക്കാ​നും മാ​റ്റി എ​ഴു​തി​ക്കാ​നും അ​ധി​കാ​ര​മു ള്ള സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ള​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഴി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടീ​ലാ​ണ്.
പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ൽ കൃ​ഷി​യും വീ​ടു​മ​ല്ലാ​തെ മ​റ്റൊ​ന്നും സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​ത് ഇ​ടു​ക്കി ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​ക്കി 22 -08-19-ൽ 269/ 2019 ​ആ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ഇ​റ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​റ്റൊ​രു ജി​ല്ല​യി​ലും പ​തി​വു​ഭൂ​മി​യി​ൽ 1500 ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടു​ത​ൽ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്ല. പ​തി​വു​ഭൂ​മി​യി​ൽ ച​ട്ടം ലം​ഘി​ച്ചു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തും ഇ​ടു​ക്കി ജി​ല്ല​യ്ക്കു മാ​ത്ര​മാ​ണ്. മ​റ്റു ജി​ല്ല​ക​ളി​ൽ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.
ഈ ​നി​രോ​ധ​ന ഉ​ത്ത​ര​വി​ന്‍റെ പേ​രി​ലാ​ണ് പ​ള്ളി​വാ​സ​ലി​ലെ റി​സോ​ർ​ട്ടു​ക​ളു​ടെ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്.
നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​രോ​ധ​ന ഉ​ത്ത​ര​വു പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. 14-10-19-ൽ ​ഇ​റ​ക്കി​യ ഭേ​ദ​ഗ​തി ഉ​ത്ത​ര​വി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജ​ക​ളി​ലെ മാ​ത്രം നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് റ​വ​ന്യുവ​കു​പ്പി​ന്‍റെ എ​ൻ​ഒ​സി വാ​ങ്ങ​ണ​മെ​ന്ന് ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. മു​ൻ ഉ​ത്ത​ര​വി​ലെ ഖ​ണ്ഡി​ക 6(3), 6(4), 6(5) എ​ന്നി​വ​യി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യി​ട്ടി​ല്ല. ഖ​ണ്ഡി​ക 6(4) പ്ര​കാ​രം വാ​ണി​ജ്യ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള പ​ട്ട​യ​ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും വി​ധേ​യ​മാ​യി പാ​ട്ട​ത്തി​നു ന​ൽ​കാം.
സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​വ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് പൊ​തു ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഖ​ണ്ഡി​ക 6 (5) ലും ​പ​റ​യു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​ള്ളി​വാ​സ​ലി​ലെ റി​സോ​ർ​ട്ടു​ക​ൾ അ​വ​ർ​ക്കു​ത​ന്നെ പാ​ട്ട​ത്തി​നു ന​ല്കാം.
റ​വ​ന്യു മ​ന്ത്രി ക​ട്ട​പ്പ​ന പ​ട്ട​യ​മേ​ള​യി​ൽ ഇ​ടു​ക്കി​യി​ൽ കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ൽ കി​ട​ക്കു​ന്ന ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.