റി​സോ​ർ​ട്ടു​ക​ളു​ടെ ത​ണ്ട​പ്പേ​ർ റ​ദ്ദാ​ക്കി​യ​തു ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗം: ​ബി​ജോ മാ​ണി
Tuesday, January 28, 2020 10:29 PM IST
തൊ​ടു​പു​ഴ: പ​ള്ളി​വാ​സ​ൽ വി​ല്ലേ​ജി​ലെ മൂ​ന്നു റി​സോ​ർ​ട്ടു​ക​ളു​ടെ ത​ണ്ട​പ്പേ​ർ റ​ദ്ദാ​ക്കി​യ ക​ള​ക്ട​റു​ടെ ന​ട​പ​ടി സ​ർ​ക്കാ​രും റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ 2019 ഓ​ഗ​സ്റ്റ് 22ലെ ​വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ ത​ണ്ട​പ്പേ​ർ റ​ദ്ദാ​ക്കി ഇ​പ്പോ​ഴു​ള്ള ഉ​ട​മ​ക​ൾ​ക്ക് ത​ന്നെ റി​സോ​ർ​ട്ടു​ക​ൾ പാ​ട്ട​ത്തി​ന് ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണി​തി​നു പി​ന്നി​ൽ.
1964-ലെ ​ഭൂ​മി പ​തി​വ് ച​ട്ട​പ്ര​കാ​രം ഈ ​ഭൂ​മി ഉ​ൾ​പ്പെ​ടു​ന്ന ബ്ലോ​ക്ക് ന​ന്പ​ർ 15-ൽ ​പ​ട്ട​യം ന​ൽ​കാ​നാ​വി​ല്ലെ​ന്നി​രി​ക്കെ എ​ങ്ങ​നെ​യാ​ണ് വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നു പ​ട്ട​യം റ​ദ്ദു​ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ന്നും റ​ദ്ദു ചെ​യ്ത ത​ണ്ട​പ്പേ​രി​ലെ പ​ട്ട​യം നി​യ​മ​പ​ര​മാ​ണോ എ​ന്നു പ​രി​ശോ​ധി​ച്ച് വ്യാ​ജ​പ​ട്ട​യം റ​ദ്ദു ചെ​യ്യു​ക​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്.​ ഇ​തി​നു പ​ക​രം പ​ട്ട​യം നി​യ​മ​പ​ര​മാ​ണെ​ന്നും വ്യ​വ​സ്ഥ ലം​ഘ​നം മാ​ത്ര​മേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ എ​ന്നു പ​റ​യു​ന്ന​തു കൈ​യേ​റ്റ​മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​നാ​ണ്. വ്യാ​ജ​മെ​ന്നു ക​ണ്ടെ​ത്തി പ​ട്ട​യം റ​ദ്ദു​ചെ​യ്താ​ൽ ഈ ​ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ പാ​ട്ട​ത്തി​നു ന​ൽ​കാ​ൻ ക​ഴി​യു​ക​യി​ല്ല.​
ഇ​തി​നു പു​റ​മെ വ്യാ​ജ​പ​ട്ട​യം നി​ർ​മി​ച്ച് സ​ർ​ക്കാ​ർ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​തി​നു കൈ​യേ​റ്റ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ട​താ​യും വ​രും.​ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് പ​ട്ട​യ​വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ ക​ള​ക്ട​ർ ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്.​കെഎസ്ഇ​ബി പ​ള്ളി​വാ​സ​ൽ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ഴി​മ​തി, പു​ലി​പ്പാ​റ മ​ല​നി​ര​ക​ളി​ലെ പ​ട്ട​യ​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത, ഈ ​പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2016-ൽ ​താ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു റി​സോ​ർ​ട്ടു​ക​ളു​ടെ ത​ണ്ട​പ്പേ​ര് റ​ദ്ദു​ചെ​യ്ത​തെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.​എ​ന്നാ​ൽ വി​ജി​ല​ൻ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​ട്ട​യ​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കൃ​ത്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്.​വി​ജി​ല​ൻ​സി​ന്‍റെ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ള്ള​പ്പോ​ഴാ​ണ് ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് പട്ടയവ്യ​വ​സ്ഥാ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ ക​ള​ക്ട​ർ ത​ണ്ട​പ്പേ​ർ റ​ദ്ദു​ചെ​യ്ത​ത്.​ ഇ​തു വ്യാ​ജ പ​ട്ട​യ​ലോ​ബി​യെ സ​ഹാ​യി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ ന്നും ബി​ജോ മാ​ണി പ​റ​ഞ്ഞു. മു​കേ​ഷ് മോ​ഹ​ന​ൻ, ടി.​എ​ൽ.​ അ​ക്ബ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.