മു​തി​ർ​ന്ന​വ​രു​ടെ പ​രാ​തി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ഹ​സ്തം
Tuesday, January 28, 2020 10:29 PM IST
ഇ​ടു​ക്കി: ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ച്ചു. തൊ​ടു​പു​ഴ, മൂ​ന്നാ​ർ, ക​ട്ട​പ്പ​ന ഡി ​വൈ എ​സ് പി ​ഓ​ഫീ​സു​ക​ളി​ലാ​ണ് ഉ​ച്ച​യ്ക്ക് 12ന് ​പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ്വീ​ക​രി​ച്ച​ത്. കു​യി​ലി​മ​ല ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള അ​വ​സ​രം സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് - പോ​ലീ​സ് സൗ​ഹൃ​ദ സം​ഗ​മ​മാ​യി മാ​റി.
ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ച മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
പ​രാ​തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് മേ​ധാ​വി അ​താ​ത് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
നാ​ൽ​പ്പ​തോ​ളം മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
വ​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​റി​യാ​നും പ​രി​ഹ​രി​ക്കാ​നും സ​മൂ​ഹ​ത്തി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വി​ഭാ​ഗ​മെ​ന്ന നി​ല​യ്ക്ക് മു​തി​ർ​ന്ന​പൗ​ര​ൻ​മാ​ർ​ക്ക് പോ​ലീ​സ് സേ​ന​യു​ടെ പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ച് കൊ​ടു​ക്കു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി ​വൈ എ​സ ്പി ​പ​യ​സ് ജോ​ർ​ജ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി ​വൈ എ​സ് പി ​അ​ബ്ദു​ൾ സ​ലാം, ഇ​ടു​ക്കി ഇ​ൻ​സ്പെ​ക്ട​ർ സി​ബി​ച്ച​ൻ ജോ​സ​ഫ്, ക​ഞ്ഞി​ക്കു​ഴി ഇ​ൻ​സ്പെ​ക്ട​ർ വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.