യു​ഡി​എ​ഫ് ഒ​രു​മ​യു​ടെ ഭൂ​പ​ടം 30 ന് ​തൊ​ടു​പു​ഴ​യി​ൽ
Tuesday, January 28, 2020 10:29 PM IST
തൊ​ടു​പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​രള​ത്തി​ലെ 14 ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ച​ങ്കു​റ​പ്പോ​ടെ ഭാ​ര​തം, ഒ​രു​ക്കാം ഒ​രു​മ​യു​ടെ ഭൂ​പ​ടം സ​മ​ര​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു ​ഡി എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൊ​ടു​പു​ഴ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ ഭാ​ര​ത​ത്തി​ന്‍റെ മ​നു​ഷ്യ ഭൂ​പ​ടം തീ​ർ​ക്കു​മെ​ന്ന് യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ഫ. എം.ജെ. ജേ​ക്ക​ബ് ക​ണ്‍​വീ​ന​റാ​യ സ​ബ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടിയു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഭാ​ര​ത ഭൂ​പ​ട​ത്തി​ന്‍റെ ഒൗ​ട്ട് ലൈ​ൻ മാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഭൂ​പ​ട​ത്തി​ന്‍റെ ഒൗ​ട്ട് ലൈ​നി​ലും അ​ക​ത്തും ദേ​ശ സ്നേ​ഹി​ക​ൾ അ​ണി നി​ര​ന്നാ​ണ് ഭൂ​പ​ടം സൃ​ഷ്ടി​ക്കു​ന്ന​ത്. ഭൂ​പ​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ദേ​ശീ​യ പ​താ​ക​യു​ടെ രൂ​പ​ത്തി​ൽ മൂ​ന്നാ​യി തി​രി​ച്ച് ന​ടു​വി​ൽ അ​ശോ​ക ച​ക്രം വ​ര​യ്ക്കും.
മൂ​ന്ന് ക​ള്ളി​ക​ൾ​ക്കു​ള്ളി​ൽ അ​ണി​നി​ര​ക്കു​ന്ന​വ​ർ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ന​നു​സ​രി​ച്ചു​ള്ള മൂ​ന്ന് ത​ര​ത്തി​ലു​ള്ള തൊ​പ്പി​ക​ൾ ധ​രി​ക്കും. ന​ടു​ക്കു​ള്ള അ​ശോ​ക ച​ക്ര​ത്തി​ന്‍റെ രൂ​പ​ത്തി​ൽ നി​ൽ​ക്കു​ന്ന​വ​ർ നീ​ല നി​റ​ത്തി​ലു​ള്ള തൊ​പ്പി​ക​ൾ ധ​രി​ക്കും.
4.30 ന് ​ഭൂ​പ​ട​ത്തി​ന്‍റെ ട്ര​യ​ൽ റ​ണ്ണും അ​ഞ്ചി​ന് ഭൂ​പ​ട​മൊ​രു​ക്ക​ലും ന​ട​ക്കും. മ​ഹാ​ത്മ​ജി വെ​ടി​യേ​റ്റു വീ​ണ 5.12ന് ​ഭൂ​പ​ട​ത്തി​ൽ അ​ണി​നി​ര​ന്ന​വ​ർ മ​തേ​ത​ര പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലും.​ തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം. മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ നേ​താ​ത​ക്ക​ൾ പ​ങ്കെ​ടു​ക്കും. പ​ത്ര​മ​സ്മേ​ള​ന​ത്തി​ൽ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ജോ​ണ്‍ നെ​ടി​യ​പാ​ല, പി.​എ​ൻ. സീ​തി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.