ജി​ല്ല​യി​ലെ 20 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് കാ​രു​ണ്യ​ദി​നാ​ച​ര​ണം
Tuesday, January 28, 2020 10:29 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​എം. മാ​ണി​യു​ടെ 87-ാം ജ​ൻ​മ​ദി​ന​മാ​യ ഇ​ന്ന് കാ​രു​ണ്യ​ദി​ന​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഇ​രു​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ശ​ര​ണ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും വി​ത​ര​ണം​ചെ​യ്യും.
മു​രി​ക്കാ​ശേ​രി പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല, ടോ​മി കു​ന്നേ​ൽ, ടി.​പി. മ​ൽ​ക്ക, മ​നോ​ജ് എം. ​തോ​മ​സ്, കെ.​എ​ൻ.​മു​ര​ളി, ജോ​സ് കു​ഴി​ക​ണ്ടം, സി​ബി​ച്ച​ൻ തോ​മ​സ്, റെ​ജി മു​ക്കാ​ട്ട്, സെ​ലി​ൻ കു​ഴി​ഞ്ഞാ​ലി​ൽ, ജോ​ർ​ജ് അ​ന്പ​ഴം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​ഫ. കെ.​എ. ആ​ന്‍റ​ണി, റെ​ജി കു​ന്നം​കോ​ട്ട്, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.
ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ൻ​സ​ണ്‍ വ​ർ​ക്കി, ജോ​യി കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ, സാ​ബു മ​ണി​മ​ല​ക്കു​ന്നേ​ൽ, ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ടേ​യി​ൽ, സി​ജോ ന​ട​യ്ക്ക​ൽ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും. ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ത്തി​ലെ പ​രി​പാ​ടി​ക​ൾ എം.​എം. മാ​ത്യു, റോ​യി​ച്ച​ൻ കു​ന്നേ​ൽ, ഷാ​ജി മ​ണ്ണൂ​ർ, റെ​ജി​സ​ണ്‍ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.
പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ അ​ല​ക്സ് കോ​ഴി​മ​ല, രാ​രി​ച്ച​ൻ നീ​റ​ണാം​കു​ന്നേ​ൽ, സ​ണ്‍​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.