കെഎ​സ്ആ​ർടിസി ബ​സ് നി​യ​ന്ത്ര​ണംവി​ട്ട് തി​ട്ട​യി​ലി​ടി​ച്ചു
Monday, January 27, 2020 10:37 PM IST
മൂ​ല​മ​റ്റം: കെ ​എ​സ് ആ​ർ ടി ​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് പാ​റ​യി​ൽ ഇ​ടി​ച്ച് ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മൈ​ല​മ്മ മാ​ധ​വ​ൻ(68), കോ​ള​ക്ക​ൽ അ​നി​ല ജോ​സ​ഫ്, ര​തീ​ഷ് ജ​യ​ശേ​ഖ​ർ (31) വാ​ഗ​മ​ണ്‍ ക​ണ്ടാ​യി​ശേ​രി​ൽ അ​മ​ൽ (18), വാ​ഗ​മ​ണ്‍ ര​ജ​നീ​ഭ​വ​ൻ രാ​മ​ച​ന്ദ്ര​ൻ (67), ഏ​ല​പ്പാ​റ വാ​ഴ​ക്കാ​ലാ​യി​ൽ മ​ണി​യ​മ്മ (38) ദ​യാ​മോ​ൾ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​സി​ൽ 59 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 5.30ന് ​കു​മ​ളി​യി​ൽ നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കെ ​എ​സ് ആ​ർ​ടി ബ​സ് രാ​വി​ലെ എ​ട്ടോ​ടെ പു​ള്ളി​ക്കാ​നം - തൊ​ടു​പു​ഴ റോ​ഡി​ൽ ഡി​സി കോ​ളേ​ജി​നു സ​മീ​പം കു​ത്തി​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

150 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു​പോ​യ ബ​സ് പാ​റ​യോ​ടു​ചേ​ർ​ന്ന തി​ട്ട​യി​ൽ ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഷി​ബു ജോ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് വ​ൻ ദു​ര​ന്തം വ​ഴി​മാ​റി​യ​ത്. സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു.
റോ​ഡി​ന്‍റെ ഒ​രുവ​ശം വ​ലി​യ കൊ​ക്ക​യാ​ണ്.

തൊ​ടു​പു​ഴ, മൂ​ല​മ​റ്റം, മു​ട്ടം ഭാ​ഗത്തേക്ക് രാ​വി​ലെ എ​ത്താ​നു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ബ​സി​നെ​യാ​ണ്.