ഓ​ട​യി​ൽ മാ​ലി​ന്യം: ആരോഗ്യവിഭാഗം പ​രി​ശോ​ധ​ന ന​ട​ത്തി
Monday, January 27, 2020 10:37 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളി​ലൂ​ടെ മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്നു ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ ഓ​ട തു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി.ഇ​ടു​ക്കി റോ​ഡി​ലെ മു​സ്ലിം​പ​ള്ളി​ക്കു സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​കു​ന്ന ഓ​ട​യു​ടെ സ്ലാ​ബു​ക​ൾ നീ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യം ഒ​ഴു​ക്കി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.