ദേ​ശീ​യ പ​താ​ക​യെ അ​വ​ഹേ​ളി​ച്ച​താ​യി പ​രാ​തി
Monday, January 27, 2020 10:37 PM IST
തൊ​ടു​പു​ഴ:​ദേ​ശീ​യ പ​താ​ക​യെ അ​വ​ഹേ​ളി​ച്ച​താ​യി ആ​രോ​പി​ച്ച് പോ​ലീ​സി​ൽ പ​രാ​തി. റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​യ​ന്താ​നി​യി​ൽ ബി​ജെ​പി കൊ​ടി​മ​ര​ത്തി​ൽ കെ​ട്ടി​യ ദേ​ശീ​യ പ​താ​ക സ​മ​യം ക​ഴി​ഞ്ഞി​ട്ടും അ​ഴി​ച്ചു​മാ​റ്റി​യി​ല്ലെ​ന്നും പാ​ർ​ട്ടി​പ​താ​ക​യോ​ടു ചേ​ർ​ത്ത് ദേ​ശീ​യ പ​താ​ക കെ​ട്ടി അ​വ​ഹേ​ളി​ക്കു​ക​യും അ​നാ​ദ​ര​വ് ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു​വാ​ണ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.​കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.