ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ർ ജോ​ലി​ക​ൾ മു​ട​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പം
Monday, January 27, 2020 10:35 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ർ ജോ​ലി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ജോ​ലി​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ.​ ടാ​റിം​ഗ്, കോ​ണ്‍​ക്രീ​റ്റിം​ഗ്, ടൈ​ൽ വി​രി​ക്ക​ല​ട​ക്ക​മു​ള്ള ജോ​ലി​ക​ളാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.​ ഇ​തു​വ​രെ 30 ശ​ത​മാ​നം ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്.​പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ർ ജോ​ലി ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം.
​വാ​ർ​ഡു​ക​ളി​ൽ ജോ​ലി​ക​ൾ ന​ട​ക്കാ​ത്ത​ത് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ കു​ഴ​പ്പ​മാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭാം​ഗം എ.​എം.​ഹാ​രി​ദ് ചൂ​ണ്ടി​ക്കാ​ട്ടി. ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​രും രം​ഗ​ത്തു വ​ന്ന​തോ​ടെ ക​രാ​റു​കാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി പ​റ​ഞ്ഞു.​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് റോ​ഡ് പു​റേ​ന്പാ​ക്കി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച് കു​ന്നം സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ താത്ക്കാ​ലി​ക​മാ​യി പു​ന​ധി​വ​സി​പ്പി​ച്ചി​ട്ടു​ള്ള സൈ​ന​ബ പു​തു​പ്പാ​ടി​യി​ലി​ന്‍റെ കു​ടും​ബ​ത്തി​ന് കു​ന്നം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി ക​ണ്ടെ​ത്തി​യ​താ​യി ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.​പു​റ​ന്പോ​ക്കി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും താ​ത്കാ​ലി​ക​മാ​യി ഇ​വ​രെ ന​ഗ​ര​സ​ഭ​പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തേ​ക്ക് വ​ഴി ത​ര​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ജെ​സി ജോ​ണി, കെ.​കെ.​ആ​ർ.​റ​ഷീ​ദ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്ക് അ​തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​പി​ന്നീ​ട് സൈ​ന​ബ​യും കു​ടും​ബ​വും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​തോ​ടെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി,കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ടി.​കെ.​സു​ധാ​ക​ര​ൻ​നാ​യ​ർ,ഷിം​നാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഗാ​ന്ധി സ്ക്വ​യ​റി​ലു​ള്ള മു​നി​സി​പ്പ​ൽ മൈ​താ​നം നി​ല​വി​ൽ അ​ട​ച്ചു പൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വി​ടെ പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യം വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നും ബാ​ബു പ​ര​മേ​ശ്വ​ര​ൻ അ​വ​താ​ര​ക​നാ​യും കെ.​ഗോ​പാ​ല കൃ​ഷ​ണ​ൻ അ​നു​വാ​ദ​ക​നാ​യും പ്ര​മേ​യം കൊ​ണ്ടു വ​ന്നെ​ങ്കി​ലും ത​ത്കാ​ലം തു​റ​ന്നു ന​ൽ​കു​ന്നി​ല്ലെ​ന്നും ഗ്രി​ല്ല് നി​ർ​മി​ച്ചും റൂ​ഫ് ഘ​ടി​പ്പി​ച്ചും വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ​ക്കാ​യി ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.