ത​ല​മു​റ​ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി ന്യൂ​മാ​ൻ കോ​ള​ജിൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Monday, January 27, 2020 10:35 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ഞ്ച​ര പ​തി​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി പൂ​ർ​വാ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​കൂ​ടി.
കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ന്യൂ​മ​നൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഗ​മം ന​ട​ത്തി​യ​ത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ക​ണ്ട​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ർ അ​ത്താ​നാ​സി​യോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, കോ​ള​ജി​ലെ മു​ൻ അ​ധ്യാ​പി​ക​യാ​യ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി. ആ​നി പോ​ൾ (യുഎസ്), ഡോ. ​ജോ​സ് അ​ഗ​സ്റ്റി​ൻ, ലെ​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു എന്നിവർ പ്രസംഗിച്ചു.
പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ്ക്കാ​യി കോ​ള​ജി​നു​ള്ളി​ൽ അ​നു​വ​ദി​ച്ച പു​തി​യ ഓ​ഫീ​സി​ന്‍റെ ആ​ശീ​ർ​വാ​ദം കോ​ത​മം​ഗ​ലം രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​എം. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ ന്പി​ൽ ഏ​റ്റു​വാ​ങ്ങി. മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ളും ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വി​ധ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ന്യൂ​മ​നൈ​റ്റ്സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കോ​ള​ജ് ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് അ​നു​മോ​ദി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി എം. ​എ​ൻ ബാ​ബു- പ്ര​സി​ഡ​ന്‍റ്, മ​നോ​ജ് കോ​ക്കാ​ട്ട് -വൈ​സ്. പ്ര​സി​ഡ​ന്‍റ്, ലെ​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു -സെ​ക്ര​ട്ട​റി, അ​ബ്ദു​ൾ അ​ൻ​സാ​രി -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കെ. ​ജോ​സ് -ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 22 അം​ഗ ക​മ്മി​റ്റി ച​ട​ങ്ങി​ൽ അ​ധി​കാ​ര​മേ​റ്റു. അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി, പി​ജി വി​ദ്യാ​ർ​ഥി​ക​ളെ സം​ഘ​ട​ന​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന ച​ട​ങ്ങു​മു​ണ്ടാ​യി​രു​ന്നു. സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി.